Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി തിരിച്ചുപിടിക്കാന്‍ രാഷ്‌ട്രീയ തന്ത്രവുമായി സിപിഐ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:30 am IST
in Kerala

കൊച്ചി: പരിസ്ഥിതി സംരക്ഷണമെന്ന മുദ്രാവാക്യമുയര്‍ത്തുമ്പോഴും ഇടുക്കി പൂര്‍ണമായും നഷ്ടപ്പെടാതിരിക്കാനുള്ള രാഷ്‌ട്രീയ തന്ത്രം പയറ്റുകയാണ് സിപിഐ. കുറിഞ്ഞി ഉദ്യാനമടക്കം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം പി. പ്രസാദ് നല്‍കിയ ഹര്‍ജി പാര്‍ട്ടിയുടെ രാഷ്‌ട്രീയ ആയുധമാണ്. ഹര്‍ജിക്ക് പിന്നില്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു എന്നതും ഇടുക്കിയോടുള്ള സിപിഐയുടെ താല്പര്യത്തെ തുറന്നു കാട്ടുന്നു.

കര്‍ഷക സംഘങ്ങള്‍ പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാറുണ്ട്. എന്നാല്‍ ഭരണമുന്നണിയിലെ രണ്ടാമന്‍ തന്നെ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചത് അപൂര്‍വ്വമായ സംഭവമാണ്. പീരുമേട് മാറ്റി നിര്‍ത്തിയാല്‍ ദേവികുളം, ഉടുമ്പന്‍ചോല തുടങ്ങിയ പ്രധാന തോട്ടം മേഖലകളില്‍ സിപിഐയുടെ സ്ഥിതി ഏറെ ദയനീയമാണ്. 1964ലെ കമ്മ്യൂണിസ്റ്റ്് പാര്‍ട്ടികളുടെ പിളര്‍പ്പിന് ശേഷം, 20 വര്‍ഷം മുമ്പ് വരെ ജില്ലയിലെ തോട്ടം മേഖല സിപിഐയുടെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് വന്ന കൈയേറ്റ ലോബിക്ക് ഒത്താശക്കാരായി സിപിഎം രംഗപ്രവേശനം ചെയ്തതോടെ സിപിഐ വിട്ട് പലര്‍ക്കും സിപിഎമ്മിലേക്ക് ചേക്കേറേണ്ടി വന്നു.

മൂന്നാര്‍ ദൗത്യം ആരംഭിക്കുന്ന സമയത്ത് വിഎസ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള മേഖലയായിരുന്നു ഇടുക്കി. വിഎസ്സിനൊപ്പം നിന്ന അന്നത്തെ ജില്ലാ സെക്രട്ടറി എം.എം. മണി, സഹോദരന്‍ എം.എം. ലംബോദരന്‍ എന്നിവരുടെ സ്ഥലങ്ങളിലേക്കും വിഎസ്സിന്റെ കരിമ്പൂച്ചകള്‍ കയറുമെന്ന സ്ഥിതി വന്നതോടെയാണ് മണിയും, സഹോദരങ്ങളും പിണറായി പക്ഷത്തേക്ക് ചാഞ്ഞത്. മണി മന്ത്രിയായ ശേഷവും പിണറായിയുടെ മൗനാനുവാദം ഇവര്‍ക്ക് പിന്തുണയായുണ്ടെന്നാണ് ആക്ഷേപം.

രണ്ടാഴ്ച മുമ്പ് സിപിഐ ഇടുക്കി ജില്ലാ നേതൃത്വം കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മന്ത്രി മണി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സിപിഐ ശക്തമായി തന്നെ പ്രതിഷേധിച്ചു. എം. എം മണി കൈയേറ്റക്കാരുടെ മിശിഹയാണെന്നും, പണം പറ്റിയിട്ടുള്ള സിപിഎം നേതാക്കളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമന്‍ ആരോപണത്തിന് മറുപടി നല്‍കിയത്. മന്ത്രി മണിയും, ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും കാട്ടുകള്ളന്മാരാണെന്ന് ആരോപിച്ച് സിപിഐ പ്രകടനവും നടത്തി.

ഭരണത്തിലേറിയപ്പോള്‍ മുതല്‍ തുടങ്ങിയ തര്‍ക്കമാണ് ഇടുക്കിയിലെ സാഹചര്യങ്ങളോടെ കൂടുതല്‍ കലുഷിതമായത്. നീലക്കുറിഞ്ഞി ഉദ്യാനവുമായി ബന്ധപ്പെട്ട് നടത്തുന്ന മന്ത്രിതല സന്ദര്‍ശനം കൊണ്ട് പ്രദേശത്തിന്റെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാകില്ലെങ്കിലും അത് സിപിഐക്ക് രാഷ്‌ട്രീയപരമായി ഗുണം ചെയ്യും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു, വൈദ്യുതി മന്ത്രി എം. എം. മണി എന്നിവരാണ് സംഘത്തിലുള്ളത്. സിപിഎം, സിപിഐ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ മന്ത്രിമാര്‍ക്കിടയിലും ഏകാഭിപ്രായമുണ്ടാകാനുള്ള സാധ്യതകളും തീര്‍ത്തും വിരളമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.