Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രതിരോധം പൊളിഞ്ഞു; ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
inSports

ഫട്ടോര്‍ഡ: ആദ്യ ജയം സ്വപ്‌നം കണ്ട് ഗോവയില്‍ പന്തുതട്ടാനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി. ഗോവ എഫ്‌സിക്കെതിരെ ഇന്നലെ നടന്ന കളിയില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നടിഞ്ഞത്.

ഗോള്‍മഴ കണ്ട കളിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ച്ചയിലേക്ക് മൂക്കുകുത്തി വീണത്. ഏഴ് മിനിറ്റിനിടെ ഹാട്രിക്ക് നേടിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെറാന്‍ കൊറോമിനസാണ് ഗോവയുടെ വിജയശില്പി. മറ്റൊരു സ്പാനിഷ് താരം ലാന്‍സറോട്ടെയാണ് മറ്റ് രണ്ട് ഗോളുകള്‍ക്ക് അവകാശി. മുന്‍ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജിംഗാനും പെസിച്ചും ഉള്‍പ്പെട്ട പ്രതിരോധം കളി മറന്നതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. ബ്ലാസ്‌റ്റേഴ്‌സിനായി സിഫ്‌നിയോസും ജാക്കിചന്ദുമാണ് ലക്ഷ്യം കണ്ടത്.

കഴിഞ്ഞ കളിയില്‍ നിന്ന് ഒരു മാറ്റവുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലെത്തിയത്. സസ്‌പെന്‍ഷനിലായ സി.കെ. വിനീതിന് പകരം ലോകന്‍ മെയ്‌തേയി കളത്തിലെത്തി.

കളിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ നിരാശ പടര്‍ന്നു. നാലാം മിനിറ്റില്‍ പരിക്കേറ്റ സൂപ്പര്‍താരം ദിമിത്രി ബര്‍ബറ്റോവ് തിരിച്ചുകയറി. പകരം എത്തിയത് മിലന്‍ സിങ്. അധികം കഴിയും മുന്നേ ഗോവയെ ഞെട്ടിച്ച് കേരളം ആദ്യം നിറയൊഴിച്ചു. വലതുവിങ്ങില്‍ നിന്ന് ജാക്കിചന്ദ് നീട്ടിനല്‍കിയ പാസ് നീട്ടിയ കാലില്‍ പിടിച്ചെടുത്ത് സിഫ്‌നിയോസ് തൊടുത്ത വലംകാലന്‍ ഷോട്ട് ഗോവ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്ന് വലയില്‍ (1-0). ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം ഏറെ നീണ്ടുനിന്നില്ല.

ഒമ്പതാം മിനിറ്റില്‍ സമാനമായൊരു ഗോളിലൂടെ ഗോവ എഫ്‌സി സമനില പിടിച്ചു. നാരായണ്‍ ദാസ് നല്‍കിയ പാസ് സ്വീകരിച്ച് മാനുവല്‍ ലാന്‍സറോട്ടെ പായിച്ച ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോളി റെച്ചൂബ്ക പറന്ന് തട്ടിയെങ്കിലും പോസ്റ്റിലിടിച്ച് വലയില്‍ കയറി (1-1). പിന്നീട് ഗോവയുടെ മികച്ച മുന്നേറ്റങ്ങളാണ് കണ്ടത്. 18-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി. ഫെറാന്‍ കൊറോമിനാസിന്റെ പാസില്‍ നിന്ന് ലക്ഷ്യം കണ്ടത് ഇത്തവണയും ലാന്‍സറോട്ടെ. മൂന്നുമിനിറ്റിനുശേഷം ലാന്‍സറോട്ടെ എടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പറന്ന് രക്ഷപ്പെടുത്തി. 30-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിലഗോള്‍. മിലന്‍സിങ് നല്‍കിയ പാസ് സ്വീകരിച്ച് മുന്നേറി ബോക്‌സില്‍ പ്രവേശിച്ച ശേഷം ജാക്കിചന്ദ് സുന്ദരമായ ഷോട്ടിലൂടെ വലയിലെത്തിച്ചു. ഇതോടെ ആദ്യപകുതി 2-2 ന് സമനില.

രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റ് ആയപ്പോഴേക്കും ഗോവ ലീഡ് നേടി. അഹമ്മദ് ജഹൗവിന്റെ പാസില്‍ നിന്ന് ഫെറാന്‍ കൊറോമിനസാണ് ഗോള്‍ നേടിയത്. 51-ാം മിനിറ്റില്‍ കൊറോമിനസ് തന്റെ രണ്ടാമത്തെയും ഗോവയുടെ നാലാം ഗോളും നേടി. ബ്രണ്ടന്‍ ഫെര്‍ണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്. മൂന്ന് മിനിറ്റിനുശേഷം കൊറോമിനസ് ഹാട്രിക്ക് തികച്ചു. വലതുവിംഗില്‍ നിന്ന് ലാന്‍സറോട്ടെ നല്‍കിയ ക്രോസ് നല്ലൊരു ഷോട്ടിലൂടെയാണ് കൊറോമിനസ് വലയിലെത്തിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രതിരോധം പൊട്ടിപ്പൊളിഞ്ഞതോടെയാണ് കേരളം വന്‍ പരാജയത്തിലേക്ക് വീണു. 15ന് നോര്‍ത്ത് ഈസ്റ്റുമായി കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.