തിരൂര്‍: താഴെപ്പാലംപുഴയ്ക്കു സമീപത്തുകൂടിയുള്ള ബൈപാസില്‍ അനധികൃത വാഹന പാര്‍ക്കിംങ്ങ് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു.
ബൈപാസില്‍ റോഡ് കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നത് പതിവാകുന്ന സാഹചര്യമാണ്. ബൈപാസിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഓരം ചേര്‍ന്ന് നില്ക്കാന് സ്ഥലമില്ല. ഒരു വശം പുഴയാണ്. വണ്‍വേ സംവിധാനമാണ് ഇവിടെയുള്ളത്.
താഴെപ്പാലം വഴി റെയില്‍വേ സ്റ്റേഷന്, കോടതി, ട്രഷറി, പോലീസ് സ്റ്റേഷന്, വില്ലേജ് ഓഫീസ്, റെജിസ്റ്റര്‍ ഓഫീസ് എന്നി സ്ഥാപനങ്ങളിലേക്ക് എത്താന്‍ ഈ വഴിയിലൂടെ മാത്രമേ സാധിക്കുകയുള്ളു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ ഈ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്.
തിരൂര്‍ പോലീസ് പിടിച്ചെടുത്ത മണല്‍ വണ്ടികളും ലോറികളും ഇവിടെയാണ് ഇട്ടിരിക്കുന്നത്. ഇതുമൂലം വഴിയാത്രക്കാരും മറ്റു വാഹനയാത്രികരും ബുദ്ധിമുട്ടുകയാണ്. രാത്രികാലങ്ങളില്‍ പാര്‍ക്ക് ചെയ്ത ലോറികളില്‍ കാര്‍ ഇടിച്ചു അപകടം ഉണ്ടായ സംഭവങ്ങള്‍ നിരവധിയാണ്. അനധികൃത വാഹന പാര്‍ക്കിംങ്ങിനെതിരെ അധികൃതര്‍ നടപടിയെടുക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: