ആലുവ: മനുഷ്യനില്‍ നിന്ന് വിഭാഗീയത സ്പര്ദ്ധമാറിയാല് മാത്രമേ സംസ്കാര ചൈതന്യം മനസ്സില്‍ കുടികൊള്ളുകയൊള്ളൂവെന്ന് സ്വാമി ജിതാത്മാനന്ദ സരസ്വതി. ഗീതാ ഭവന് ട്രസ്റ്റിന്റേയും ഗോപാലാനന്ദതീര്‍ത്ഥ സത്സംഗ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലുവ വിദ്യാധിരാജ വിദ്യാഭവന് ഹൈസ്കൂളില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞസഭയില്‍ ഭഗവത് ഗീത നാലാം അദ്ധ്യായത്തിലെ ജ്ഞാനകര്മ്മയോഗത്തെ പ്രതിപാതിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ ദിവസവും വൈകിട്ട് 6 മണി മുതല്‍ 7.30 വരെയാണ് യജ്ഞം. രാവിലെ 6 മുതല്‍ 7.30വരെ ശ്രീ ശങ്കരാചാര്യ വിരചിതമായ സാധഹപഞ്ചകം എന്ന വിഷയത്തില്‍ ക്ലാസ്സ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: