തിരുവനന്തപുരം: ഓഖി ദുരന്തം വിലയിരുത്താന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ഭരണകക്ഷിയില്‍പ്പെട്ടവര്‍ പോലും സര്‍ക്കാരിന്റെ വീഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിന് പറ്റിയ വലിയ വീഴ്ചയാണ് വന്‍ ദുരന്തത്തിന് വഴിവച്ചതെന്ന് ആരോപണമുയര്‍ന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ എന്നിവരാണ് സര്‍ക്കാരിന് അനുകൂലമായി സംസാരിച്ചത്. കഴിഞ്ഞത് കഴിഞ്ഞു ഇനി അതേക്കുറിച്ച് ചിന്തിക്കണ്ട, മുന്‍വിധി നോക്കണ്ടാ എന്ന കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറും എന്ന മുന്നറിയിപ്പ് 30നാണ് നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തെയും യോഗം എതിര്‍ത്തു.
തമിഴ്‌നാട്ടില്‍ 29ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ കേരളത്തില്‍ മുന്നറിയിപ്പ് നല്‍കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്തെടുക്കുകയായിരുന്നുവെന്ന ചോദ്യം ഉയര്‍ന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിവിധ കക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
















