തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രം മുന്നറിയിപ്പു നല്‍കിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെല്ലാം സര്‍വകക്ഷിയോഗത്തില്‍ പൊളിഞ്ഞെന്ന് ബിജെപി. ചുഴലിക്കാറ്റ് നേരിടുന്നതില്‍ വീഴ്ച പറ്റിയെന്ന്, ദുരഭിമാനം കാരണമാണ് മുഖ്യമന്ത്രി സമ്മതിക്കാത്തതെന്നും ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് യോഗത്തില്‍ ബിജെപി ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷും യോഗത്തില്‍ പങ്കെടുത്തു.
ചില മാധ്യമ പ്രവര്‍ത്തകര്‍ കലാപത്തിനു ശ്രമിച്ചു എന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര സംഘത്തെ ക്ഷണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണ്. മത്സ്യ ത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് വരെ തെരച്ചില്‍ തുടരണമെന്നും ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു.
















