മരട്: വൈറ്റില മേല്‍പ്പാലത്തിനൊപ്പം കുണ്ടന്നൂര്‍ മേല്‍പ്പാലവും യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി വീണ്ടും സമരത്തിന്. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്താനായി 2015ല്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ്സ് പിരിവ് ഇപ്പോഴും തുടരുന്നണ്ട്. ഈ തുക ഉപയോഗിച്ച് രണ്ടു മേല്‍പ്പാലങ്ങളും ഒരേ സമയം നിര്‍മ്മിക്കണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.
കുണ്ടന്നൂര്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നല്‍കും. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഈ ആവശ്യമുന്നയിച്ച് 11ന് കരിദിനാചരണവും പ്രതിഷേധ ജ്വാലയും സംഘടിപ്പിക്കും. ചാര്‍ളി മൂഴാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എസ്.ബാലകൃഷ്ണന്, പി.ഡി. ശരത്ചന്ദ്രന്, സിബി സേവ്യര്‍, വി.എ. സാദിക്, എം.എം. അഷറഫ്, മന്‍സൂര്‍ അഹമ്മദ്, കെ.എം.അബ്ദുള്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: