മട്ടാഞ്ചേരി: കൊച്ചിയുടെ തീരദേശ കടല്‍ഭിത്തി നിര്മ്മാ
ണത്തിന് ആപ്പ് വെച്ചത് ആം ആദ്മി പാര്‍ട്ടി പ്രവര്ത്തകന്. കടല്‍ഭിത്തി നിര്‍മ്മാണത്തിനായി കരിങ്കള്‍ ഇറക്കിയപ്പോള്‍ തന്നെ ആംആദ്മി പ്രവര്ത്തകന് പരാതിയുമായി വന്നു. ഇതോടെയാണ് നിര്‍മ്മാണം നിലച്ചത്.
ചെല്ലാനം കണ്ണമാലി ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മാണത്തിന് ടെന്ഡറെടുക്കുവാന് ആദ്യം ആരും തയ്യാറായിരുന്നില്ല. പത്തോളം ജോലികള്‍ക്ക് ടെന്‍ഡറുകള്‍ പരസ്യപ്പെടുത്തിയിരുന്നു. ഒടുവില്‍ ഒരാള്‍ കരാര്‍ ഏറ്റെടുത്തു. ആം ആദ്മി പ്രവര്ത്തകന് പരാതി നല്‍കിയതോടെ കരാറുകാരന് പിന്‍വാങ്ങുകയായിരുന്നു. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാന്‍ പുതുക്കിയ പദ്ധതിക്ക് ഇപ്പോള്‍ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: