കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കെനടയില്‍ ഗജരാജശ്രീ ഗിരീശന്റെ സ്മരണക്കായി ഗജമണ്ഡപം ഒരുങ്ങി. ആറ് പതിറ്റാണ്ട് കൊടുങ്ങല്ലൂരമ്മയുടെ കോലമേറ്റിയ ഗിരീശന്റെ സ്മരണക്കായി ശ്രീ ദുര്‍ഗ്ഗാ ട്രസ്റ്റാണ് മണ്ഡപം നിര്‍മ്മിച്ചിട്ടുള്ളത്. താലപ്പൊലി മഹോത്സവത്തില്‍ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന എതിരേല്‍പ്പ് പന്തലിനു പകരമായി ഇത് സ്ഥിരം പന്തലാകും.
ഞായറാഴ്ച രാവിലെ 10 ന് വലിയ തമ്പുരാന് കെ.രാമവര്‍മ്മ രാജയുടെ സാന്നിധ്യത്തില്‍ സുരേഷ് ഗോപി എം.പി സമര്‍പ്പണം നിര്‍വ്വഹിക്കും. ട്രസ്റ്റ് രക്ഷാധികാരി എ.ആര്.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ: സുദര്ശന് സമര്‍പ്പണം ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: