പുതുക്കാട് : കുറുമാലികാവ് ഭഗവതി ക്ഷേത്രത്തില്‍ പുതിയഭരണസമിതി അധികാരം ഏറ്റെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് അധികാരമേറ്റെടുക്കാനുള്ള നീക്കം തടഞ്ഞത്. നടപടികള്‍ തടസ്സപ്പെട്ടതോടെ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം അധികാരമേറ്റെടുക്കാമെന്ന പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. ദേവസ്വം ഓഫീസര്‍ നിര്ദേശിച്ചയച്ച ലിസ്റ്റ് ദേവസ്വം ബോര്‍ഡ് തിരുത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ക്ഷേത്രഭരണം കൈയടക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: