കുന്നംകുളം: ആടിയും പാടിയും അവര്‍ പറഞ്ഞു ‘വേണ്ട ബ്രോ വേണ്ട’ ലഹരി ഉല്‍പ്പന്നങ്ങള്‍ നമ്മുക്ക് വേണ്ട. കണ്ട് നിന്നവരും അത് ഏറ്റു പറഞ്ഞു ‘വേണ്ട ബ്രോ’ നമുക്കും വേണ്ട. കുന്നംകുളത്താണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈതന്യ സ്പെഷ്യല്‍ സ്കൂളിലെ വൈകല്യം ബാധിച്ച അമ്പതോളം കുട്ടികള്‍ ടൗണില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.
ജിമിക്കി കമ്മല്‍ ഉള്‍പ്പടെ മൂന്നു പാട്ടുകള്‍ക്കാണ് കുട്ടികള്‍ ചുവടുവച്ചത്. മറ്റ് സ്കൂളുകളിലെ കുട്ടികളും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചുമട്ട് തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി എത്തിയത്. വൈകല്യം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയും ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു തിരിച്ചറിവിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചൈതന്യ സ്പെഷ്യല്‍ സ്കൂള്‍ പ്രസിഡന്റ് ലെബീബ് ഹസ്സന് പറഞ്ഞു.
വിദ്യാര്‍ത്ഥികളായ മനു.വി.ബി,രഞ്ജിത്ത്. വി. ആര്, ഗോപിക.എം.ജെ, ആതിര.സി.അരവിന്ദ്, പ്രിയ.കെ. എസ്, ദ്വിജിത്ത് കെ.വി എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് ചുവടുകള്‍ വെച്ചത്. അധ്യാപകരായ റീന.സി.കെ, പ്രമീള സി.വി, രഹ്ന.സി.ആര്, ബിനിത കെ. ബാബു, ജോഫി മോള് സി.വി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: