കൊടുങ്ങല്ലൂര്‍: ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീവിദ്യായാഗത്തിന് തുടക്കമായി. ഹിന്ദു മഹാസഭ ദേശീയ അദ്ധ്യക്ഷനും ശ്രീചക്ര മഹാമേരു പീഠാധിപതിയുമായ സച്ചിദാനന്ദ തീര്‍ത്ഥ മഹാ സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. ശ്രീശാന്താ സ്വാമികള്‍, വിജേന്ദ്ര പുരി സ്വാമികള്‍, സ്വാമി കൃഷ്ണയോഗം തുടങ്ങിയ പ്രമുഖര്‍ മൂന്നു ദിവസത്തെ യാഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
മൂന്നു ദിവസങ്ങളിലായി വിവിധ ഹോമങ്ങളും ചടങ്ങുകളും നടക്കും. ഇന്നലെ വൈകീട്ട് നടന്ന വൈജ്ഞാനിക സദസ്സില്‍ ഡോ. എം.ജി.ശശിഭൂഷണ്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുവര്‍ണ്ണ നാലപ്പാട്ട് രചിച്ച ആനന്ദ സിന്ധു എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു. ശ്രീവിദ്യാതന്ത്രരത്ന പുരസ്കാരം സംഗീത രത്ന-താമരക്കാട് ഗോവിന്ദന് നമ്പൂതിരി, വേദ രത്നം- വേദായന ഭരദ്വാജ് എന്നിവര്‍ക്ക് ഗണപതി സുബഹ്മണ്യ ശാസ്ത്രികള്‍ സമ്മാനിച്ചു.
ഡോ. എം.ജി.ശശിഭൂഷണ്‍, അഡ്വ. തൃവിക്രമന്‍ അടികള്‍, ഡോ. ഭുവനേശ്വരി. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ശ്രീ വിദ്യായാഗം ഞായറാഴ്ച സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: