തലയോലപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി. വടയാര്‍ മഞ്ഞക്കണ്ടത്തില്‍ ബഷീര്‍(55) മക്കളായ അന്‍സില്‍(26), അന്‍സാരി(29) എന്നിവരെയാണ് തലയോലപ്പറമ്പ് എസ്‌ഐ ടി.എ.ഗോപി, എഎസ്‌ഐ വി.എച്ച്.നാസര്‍, ഷിഹാബ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ തലയോലപ്പറമ്പ് ചന്തപ്പാലത്തിന് സമീപത്തുവച്ച് അടിയം ചെട്ടുതറയില്‍ മധു(40)വിനെ ബഷീറും മക്കളും മര്‍ദ്ദിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് യുവാവിനെ ആക്രമിച്ചതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തില്‍ സാരമായി പരിക്കേറ്റ മധുവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















