പിലാത്തറ: മാടായിപ്പാറ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ കെപി.ചന്ദ്രാംഗദനെ കാറിടിച്ച് കൊലപ്പെടുത്താനുളള ഭൂമാഫിയയുടെ നീക്കത്തില്‍ ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം പ്രതിഷേധിച്ചു. ദേവസ്വം ഭൂമി കയ്യേറി സ്വകാര്യട്രസ്റ്റ് മതില്‍ കെട്ടിയതിനെതിരെ ഇന്ന് നടക്കുന്ന പ്രതിഷേധ പരിപാടികള്‍ അലങ്കോലപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് അക്രമത്തിന് പിന്നില്‍. വധശ്രമത്തെ ബിജെപിഅപലപിക്കുന്നതോടൊപ്പം ക്ഷേത്രഭൂമി കയ്യേറിയവര്‍ക്കെതിരായ സമരത്തിന് പൂര്‍ണ്ണ പിന്തുണയും ബിജെപി വാഗ്ദാനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ്, ശങ്കരന്‍ കൈതപ്രം, ചെറുതാഴം രാമചന്ദ്രന്‍, ടി.ശശീന്ദ്രന്‍, ടി.പി.രാജേഷ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
















