പിലാത്തറ: നേതാജിയുടെ ധീരോജ്വല സ്മരണയില്‍ മൂന്നു പതിറ്റാണ്ടായി കടന്നപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന നേതാജി ക്ലബ്ബിന് ഇത് ചരിത്ര മുഹൂര്‍ത്തം. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരമകള്‍ രാജശ്രീ ചൗധരിയുടെ സന്ദര്‍ശനമാണ് കടന്നപ്പള്ളിയിലെ ആരാധകവൃന്ദത്തിന് ആവേശം പകര്‍ന്നത്.
രാഷ്ട്രീയ സ്വാഭിമാന്‍ ആന്തോളന്‍ സഹ സംയോജക കൂടിയായ രാജശ്രീ പയ്യന്നൂരില്‍ ആസാദ് ഹിന്ദ് അനുസ്മരണ സമ്മേളനത്തിന് എത്തിയതായിരുന്നു. മുപ്പത് വര്‍ഷമായി സജീവമായി പ്രര്‍ത്തിക്കുന്ന നേതാജി ക്ലബ്ബിനെ ചടങ്ങില്‍ ആദരിച്ചപ്പോള്‍ ക്ലബ്ബിനെക്കുറിച്ച് ചോദിച്ചറിയുകയും പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ച് കടന്നപ്പള്ളിയില്‍ എത്തുകയുമായിരുന്നു. നേതാജി ക്ലബ്ബില്‍ നടന്ന സ്നേഹസംഗമത്തില്‍ സുധീഷ് കടന്നപ്പള്ളി ‘നേതാജി” യുടെ റോസാപ്പൂവുള്ള പടം ഉപഹാരമായി രാജശ്രീക്ക് സമ്മാനിച്ചു. പി.വി.ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.ടി.വിജയന്, കെ.വി.ജനാര്ദ്ദനന്, പി.രാജേഷ്, കെ.ടി.അനൂപ്, പി.കെ.ഗംഗാധരന്, സംയോജക് ടി..രമേശ് എന്നിവര്‍ സംസാരിച്ചു. മുപ്പതാം വാര്‍ഷികം നടന്നു വരുന്ന വേളയിലാണ് നേതാജി കുടുംബാംഗം നേതാജി ക്ലബ്ബിലെത്തുന്നത്.
















