പിലാത്തറ: ക്ഷേത്ര കലാ അക്കാദമിയുടെ തെന്നിന്ത്യന്‍ ക്ഷേത്രവാദ്യക്കളരി ചെറുതാഴത്ത് തുടങ്ങി. രാഘവപുരം ക്ഷേത്രത്തില്‍ ചെണ്ടമേളത്തിനും സോപാന സംഗീതത്തിനും ശേഷം പെരുവനം കുട്ടന്‍ മാരാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി അധ്യക്ഷത വഹിച്ചു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു മുഖ്യാതിഥിയായി. അക്കാദമി ചെയര്‍മാന്‍ ഡോ: കെ.എച്ച്.സുബ്രഹ്മണ്യന്‍ പദ്ധതി വിശദീകരിച്ചു. സി.കെ.രവീന്ദ്രവര്‍മ്മ രാജ, തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റ്
വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, ചെറുതാഴം ചന്ദ്രന്‍, ഡോ: വൈ.വി.കണ്ണന്‍, കൃഷ്ണന്‍ നടുവലത്ത്, എ.ഡി.നമ്പ്യാര്‍, പി.പി..ദാമോദരന്‍, എം.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
‘പഞ്ചവാദ്യം’ സോദാഹരണ ക്ലാസ്സില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി അനവദ്ധ വാദ്യത്തിന്റെ നാനാര്‍ശങ്ങള്‍ വിഷയം അവതരിപ്പിച്ചു. കരയടം ചന്ദ്രന്‍ മോഡറേറ്ററായി. തുടര്‍ന്ന് പഞ്ചവാദ്യം അരങ്ങേറി. നാഗസ്വര കച്ചേരി, കേളി, കൊമ്പു പറ്റ്, കുഴല്‍പററ്, മേജര്‍സെററ് തായമ്പക എന്നിവയുണ്ടായി.
ഇന്ന് രാവിലെ കൃഷ്ണമണി മാരാരുടെ സോപാനസംഗീതവും വാദ്യകല സോദാഹരണ ക്ലാസും നടക്കും. 11.30 ന് വാദ്യകലാകാര സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. നാദസ്വരക്കച്ചേരി, കൊമ്പു പറ്റ് എന്നിവയുണ്ടാകും. ആറുമണിക്ക് സമാപന സമ്മേളനം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തൃത്തായമ്പക അരങ്ങേറും.
















