പയ്യന്നൂര്‍: റെയില്‍പ്പാളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അജ്ഞാതന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. പയ്യന്നൂര്‍ പോലീസ് കഴിഞ്ഞ 15 നാണ് അജ്ഞാതയുവാവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പച്ചത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് എഫ്‌സിഐ ഗോഡൗണിന് സമീപത്തെ റെയില്‍പ്പാളത്തിനരികെയാണ് അതീവ ഗുരുതരാവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത്. 25 വയസ്സ് പ്രായം മതിക്കും. തീവണ്ടിയില്‍ നിന്നും തെറിച്ചുവീണതാണെന്ന് സംശയിക്കുന്നു. വലതു കൈമുട്ടിന് മുകളില്‍ സര്‍പ്പത്തിന്റെ അടയാളവും കൈത്തണ്ടയില്‍ മൂന്ന് നക്ഷത്രങ്ങളും പച്ചകുത്തിയിട്ടുണ്ട്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
















