പൊന്‍കുന്നം: വാഹനാപകടങ്ങള്‍ പതിവായ പാലാ-പൊന്‍കുന്നം റോഡില്‍ അമിതവേഗത കുറച്ച് അപകടങ്ങളൊഴിവാക്കാന്‍ കൂടുതല്‍ സ്പീഡ് ബ്രേക്കറുകള്‍ പോലീസ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ചിലയിടങ്ങളില്‍ ട്രാഫിക് കോണ്‍ നിരത്തി താത്ക്കാലിക സ്പീഡ് ബ്രേക്കറുകള്‍ വെച്ചിരുന്നു. അത്തരമിടങ്ങളില്‍ പുതിയ ബ്രേക്കറുകള്‍ വെച്ചു. വാഹനങ്ങള്‍ കൂടുതല്‍ വേഗമെടുക്കുന്നുവെന്ന് കണ്ടെത്തിയ സ്ഥലങ്ങളിലാണ് ഇവ സ്ഥാപിച്ചത്. ഒന്നാംമൈല്‍ വേബ്രിഡ്ജിന് സമീപത്തുള്ള സ്ഥിരം സ്പീഡ് ബ്രേക്കറിന് പുറമെ മൂന്നെണ്ണം കൂടിയാണ് ഇന്നലെ സ്ഥാപിച്ചത്. സി ഐ സി.ആര്‍.പ്രമോദ്, എസ്‌ഐ എ.സി.മനോജ്കുമാര്‍, ജനമൈത്രി പി ആര്‍ ഓ ഹാഷിം, സി പി ഒ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി. 35 അപകടമരണങ്ങളും ഇരുനൂറ്റമ്പതിലേറെ അപകടങ്ങളുമാണ് ഒന്നരവര്‍ഷത്തിനിടെ പിപി റോഡില്‍ നടന്നത്. അട്ടിക്കല്‍, ഒന്നാംമൈല്‍, ഇളങ്ങുളം എന്നിവിടങ്ങളിലെ അപകടസാധ്യത മേഖലകളിലാണ് ഇവ സ്ഥാപിച്ചത്. ട്രാഫിക് കോണുകള്‍ റോഡില്‍ നിരത്തി താല്‍ക്കാലിക സ്പീഡ് ബ്രേക്കറുകള്‍ ഒരുക്കിയെങ്കിലും ഇവയെല്ലാം രാത്രിയില്‍ വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്നിരുന്നു.
















