Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി പരാജയം; സുനാമി മേഖലകളില്‍ പോലും കടല്‍ഭിത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 02:45 am IST
in Kerala

ആലപ്പുഴ: വന്‍ തിരമാലകളെ ഇനി ഭയപ്പെടേണ്ട, കയര്‍മേഖലയ്‌ക്ക് പുതിയ കുതിപ്പ് തുടങ്ങിയ മോഹനവാഗ്ദാനങ്ങളുമായി മന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി വന്‍ പരാജയമായി. ഫോം മാറ്റിങ്‌സും നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജുമെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നു ഓമനപ്പുഴ കടപ്പുറത്തു കയര്‍ ബാഗില്‍ മണല്‍ നിറച്ചു നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ കടല്‍ഭിത്തി കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞു.

ജൂലൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 150 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച കടല്‍ഭിത്തിയാണ് തകര്‍ന്നത്. ഇനി തീരത്ത് പാറക്കല്ലുകള്‍ ഇറക്കില്ല, കയറും റബ്ബറും തീരത്തെ സംരക്ഷിക്കുമെന്നുമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. മന്ത്രി ജി. സുധാകരന്‍ അടക്കമുള്ളവരും തീരവാസികളും ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഐസക്കും സംഘവും ചെവിക്കൊണ്ടില്ല, കടല്‍ഭിത്തി പൊളിഞ്ഞതോടെ നഷ്ടമായത് ലക്ഷങ്ങളാണ്.

പദ്ധതി വിജയമായാല്‍ സംസ്ഥാനത്തെ കടല്‍തീരങ്ങളിലെല്ലാം കയര്‍ഭൂവസ്ത്രം ഉപയോഗിച്ചുള്ള കടല്‍ഭിത്തി സ്ഥാപിക്കുമെന്നും ഐസക്ക് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കയര്‍ഫെസ്റ്റിന് ശേഷം കയര്‍ മേഖലയ്‌ക്ക് വന്‍ കുതിച്ചുചാട്ടം ഉണ്ടാകാന്‍ പോകുന്നത് കടല്‍ഭിത്തി നിര്‍മ്മാണത്തിലൂടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പക്ഷെ ഒന്നും നടന്നില്ല.

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ കടല്‍ത്തീരങ്ങളെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാര്‍ പദ്ധതികളിലെ അപാകതയായിരുന്നു. സുരക്ഷിതമായ കടല്‍ഭിത്തിയും പുലിമുട്ടുകളുടെ അഭാവവുമാണ് തീരത്തെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചത്.

മുന്‍ കാലങ്ങളില്‍ കാലവര്‍ഷത്തിന് മുമ്പ് കടല്‍ഭിത്തി നിര്‍മ്മിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ ഒരിടത്തും കടല്‍ഭിത്തി നിര്‍മ്മിച്ചില്ല. ആലപ്പുഴ കളക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ മന്ത്രി ജി. സുധാകരന്‍ ഈ സമീപനത്തെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ജനരോഷം കാരണം തനിക്ക് തീരപ്രദേശങ്ങളില്‍ പോകാന്‍ കഴിയുന്നില്ലെന്നും പരീക്ഷണങ്ങളല്ല, സത്വര നടപടികളാണ് വേണ്ടെതെന്നും പരോക്ഷമായി ഐസക്കിനെ വിമര്‍ശിച്ച് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

പതിമൂന്ന് വര്‍ഷം മുമ്പ് സുനാമി നാശം വിതച്ച തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ പോലും കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ഭിത്തികളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സാധിച്ചില്ല. തൃക്കുന്നപ്പുഴ പാമ്പൂര്‍, ചേലക്കാട്, പ്രണവം ജങ്ഷന്‍, മൂത്തേരില്‍ പതിയാങ്കര, ആറാട്ടുപുഴ കാര്‍ത്തിക എംഇഎസ് ജങ്ഷന്‍, ബസ് സ്റ്റാന്‍ഡ്, എകെജി ഹാള്‍, നല്ലാണിക്കല്‍, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി തകര്‍ന്നത്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലായി 28 കിലോമീറ്ററോളം കടല്‍തീരമാണുള്ളത്. വര്‍ഷത്തില്‍ നിരവധിതവണ കടല്‍ക്ഷോഭക്കെടുതികള്‍ നേരിടുന്ന പ്രദേശമാണിവിടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

India

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

പുതിയ വാര്‍ത്തകള്‍

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.