തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം വാര്‍ഡ് കൗണ്‍സിലറുടെ വീടിനുനേരെ ബോംബ് ആക്രമണം നടത്തിയ കേസില്‍ പോലീസ് ഇന്നലെ തെളിവെടുത്തു. ഡിസംബര്‍ ഒന്നിന് കൗണ്‍സിലര്‍ കോമളവല്ലിയും കുടുംബവും മൂകാംബിക ക്ഷേത്രദര്‍ശനത്തിനു പോയിരുന്ന സമയത്താണ് അര്‍ധരാത്രിയില്‍ ബോബാക്രമണം നടത്തിയത്. തുടര്‍ന്ന് ബിജെപി ഏര്യാകമ്മിറ്റി വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ശ്രീകണ്‌ഠേശ്വരത്ത് ഭക്തജന സംഗമം നടത്തവെ സിപിഎം ക്രിമിനലുകള്‍ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് കൗണ്‍സിലറുടെ വീട്ടില്‍ ബോംബേറ് നടന്നത്.
















