തൊടുപുഴ: സംസ്ഥാന ജൂണിയര്‍,സീനിയര്‍, അണ്ടര്‍-23 ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പുകള്‍ കാസര്‍കോട് ചെറുവത്തൂര്കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10 മുതല്‍ 13 വരെ നടക്കും. ഫോയില്‍, എപ്പി, സാബര്‍ എന്നീ ഇനങ്ങളില്‍ മൂന്ന് കാറ്റഗറികളിലാകും മത്സരം. കേരള ഫെന്‍സിങ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
14 ജില്ലകളില്‍ നിന്നുള്ള 500ലേറെ ഫെന്‍സര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കും. ഓണ്‍ലൈന്‍ വഴി എന്‍ട്രി നല്കിയിട്ടുള്ളവരെ മാത്രമെ മത്സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളു. മുഴുവന്‍ ടീമംഗങ്ങളും 9ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് രജിസ്ട്രേഷന് നടത്തണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധം. മത്സരങ്ങള്‍ 10ന് രാവിലെ 9 മണിക്ക് ആരംഭിക്കും,
പ്രതികരിക്കാൻ ഇവിടെ എഴുതുക: