ഹാമില്ട്ടണ്: പേസര്‍ ടിം സൗത്തി വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ന്യൂസിലന്‍ഡ് ടീമില്‍ തിരിച്ചെത്തി. ജോര്‍ജ് വര്‍ക്കറെയാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്.
കുഞ്ഞു പിറന്നതിനെ തുടര്‍ന്നാണ് സൗത്തി ആദ്യ ടെസ്റ്റില്‍ നിന്ന് പിന്മാറിയത്്. വില്ലിങ്ങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഇന്നിങ്ങ്സിനും 67 റണ്‍സിനും വിന്‍ഡീസിനെ തോല്‍പ്പിച്ചു.
രണ്ടാം ടെസ്റ്റില്‍ സൗത്തി കളിക്കുമെന്നുറപ്പാണ്.
ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയെ ഒഴിവാക്കി സൗത്തിയെ അവസാന ഇലവനില്‍ കളിപ്പിക്കുമെന്നാണ് സൂചന. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0 ന് മുന്നിലാണ്. നിര്‍ണായകമായ അവസാന ടെസ്റ്റ് ശനിയാഴ്ച ഹാമില്‍ട്ടണില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: