കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്‍ട്ടൂണ്‍ വരയ്‌ക്കാന്‍ തനിക്ക് പേടിയെന്ന് കാര്‍ട്ടൂണിസ്റ്റ് ബാദുഷ.
ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, പിണറായി വിജയന്റെ കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നില്ല. അദ്ദേഹം ട്രോളിനും കാര്‍ട്ടൂണിനുമൊക്കെ എതിരാണെന്നാണ് കേട്ടിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകരോടുപോലും കടക്ക് പുറത്ത് എന്ന് പറഞ്ഞ അദ്ദേഹം കാര്‍ട്ടൂണിസ്റ്റുകളോട് എന്താകും പറയുകയെന്നും ബാദുഷ ചോദിച്ചു.
കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയില്‍ ഇന്നലെ നടന്ന കാര്‍ട്ടൂണിസ്റ്റ് സംഗമത്തിനിടെയായിരുന്നു ബാദുഷയുടെ പ്രതികരണം.
കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ഇവരുടെ നിരവധി ട്രോളുകളും കാര്‍ട്ടൂണുകളും നിത്യേനയെന്നോണം വരുന്നുണ്ട്. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
















