മുണ്ടക്കയം: മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ലൈഫ് മിഷന്‍പട്ടികയില്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടും ബിജെപി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ പഞ്ചായത്ത് ഓഫിസ് പടിക്കലേക്ക് പ്രതിഷേധ സമരം നടത്തും. രാവിലെ 10.30 ന് നടക്കുന്ന കുടില്‍ കെട്ടി പ്രതിഷേധ യാത്ര ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്യും. എസ് എസി എസ് ടി മോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ രമേശ് കാവി മറ്റം, നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.അജികുമാര്‍, ജനറല്‍ സെക്രട്ടറി കെ.ബി മധു, ഒ.സി. യേശുദാസ് തുടങ്ങിയവര്‍ സംസാരിക്കും.
















