ഗുരുവായൂര്‍: സി.പി.എം, ജിഹാദി കൂട്ടുകെട്ട് നടപ്പാക്കി കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ അറുതി വേണം അരുംകൊലയ്ക്ക് എന്ന മുദ്രാവാക്യവുമായി നാളെ ബി.ജെ.പി.മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അക്രമ വിരുദ്ധ പദയാത്ര നടത്തും. ഉച്ചയ്ക്ക് 2 ന് മുല്ലശ്ശേരി പി.വി.ഭക്തന് നഗറില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ബി.ജെ.പി.ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, വൈസ് പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സര്‍ജു തൊയക്കാവ്, മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകീട്ട് 5ന് ചൊവ്വല്ലൂര്‍പ്പടി ആനന്ദന് നഗറില്‍ നടക്കുന്ന സമാപന സമ്മേളനം ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: