തലശ്ശേരി: തിരുവങ്ങാട് ഗവ.ഗേള്‍സ് എച്ച്എസ്എസിന്റെ സമഗ്രപുരോഗതിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വിസകന സെമിനാര്‍ നടക്കും. സ്‌കൂളുമായി ബന്ധപ്പെട്ടവരും നാട്ടുകാരും അടങ്ങുന്ന കൂട്ടായ്‌മയില്‍ നടക്കുന്ന സെമിനാര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നജ്മ ഹാഷിം, പ്രിന്‍സിപ്പാള്‍ എ.കെ.അബ്ദുള്‍ ലത്തീഫ്, പ്രധാനാധ്യാപിക പി.കെ.ഗീത, പിടിഎ പ്രസിഡണ്ട് ഭാസ്‌കരന്‍ കൂരാറത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















