Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സമനിലയില്‍ കുടുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 10:50 pm IST
inSports

കൊച്ചി: ഒടുവില്‍ കാത്തുകാത്തിരുന്ന ആ ഗോളെത്തി. എന്നിട്ടും കേരളത്തിന്റെ കൊമ്പന്‍മാര്‍ക്ക് സമനിലപ്പൂട്ടുപൊട്ടിക്കാനായില്ല. മൂന്നാം ഹോം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സിനു സമനില. മുംബൈ സിറ്റിയാണ് ഇത്തവണ കേരളത്തെ സമനിലയില്‍ പൂട്ടിയത്. സി.കെ വിനീത് മാച്ചിംഗ് ഓഡര്‍ വാങ്ങിപ്പുറത്തുപോയതും കേരളത്തിനു തിരിച്ചടിയായി.

ഗോള്‍ അടിക്കാത്തതിനു വിമര്‍ശനശരം ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് നടപ്പാക്കിയത്. ഇതിനു പ്രതിഫലമെന്നോണം ഇയാന്‍ ഹ്യൂമിനു പകരം ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ച സിഫ്‌നോസ് കേരളത്തെ മുന്നിലെത്തിച്ചു. ആരാധകര്‍ കാത്തുകാത്തിരുന്ന ഗോള്‍. മധ്യനിരയില്‍ കളിനിയന്ത്രിച്ച ബെര്‍ബറ്റോവ് വലതു പാര്‍ശ്വത്തിലേക്ക് നീട്ടിയ പന്ത് ഓടിപ്പിടിച്ച മലയാളിതാരം റിനോ ആന്റോയുടെ കിടിലന്‍ ക്രോസ്. അരപ്പൊക്കത്തില്‍ ഉയര്‍ന്നുവന്ന പന്തിനെ സിഫ്‌നോസ് കളരിമുറയില്‍ ലക്ഷ്യത്തിലേക്കു പറഞ്ഞയച്ചു.

കൊച്ചിയുടെ ഹൃദയം ഒരു നിമിഷം സ്തംഭിച്ചു. പിന്നെ മഞ്ഞക്കടല്‍ ഓഖി ചുഴലിയായി ആര്‍ത്തലച്ചു. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. ഗാലറിയുടെ പിന്തുണയോടെ വീണ്ടും മുംബൈ ബോക്‌സിലേക്ക് നിരന്തരം ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചുകയറിയിട്ടും ഫലമുണ്ടാക്കാനായില്ല. സി.കെ വിനീതിന്റെ ഒരു ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ മൂളിപ്പറന്നുപോയി.

ഒരു ഗോളിന്റെ ലീഡുമായാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി അവസാനിപ്പിച്ചത്. ആദ്യപകുതിയിലെ ആധിപത്യം ബ്ലാസ്റ്റേഴിനു രണ്ടാം പകുതിയില്‍ നഷ്ടമായപ്പോള്‍ മുംബൈ കളിപിടിച്ചു. 55 ാം മിനിറ്റില്‍ എവര്‍ട്ടണ്‍ സാന്റോസിന്റെ ഉറപ്പിച്ച ഗോള്‍ ഗോളി റെച്ചൂക്ക രക്ഷപെടുത്തുകയായിരുന്നു സാന്റോസിന്റെ ഷോട്ട് റെച്ചൂക്കയുടെ കാലിതട്ടി വലതുപോസ്റ്റിലിടിച്ച് മടങ്ങി.

നിരന്തര റെയ്ഡിനൊടുവില്‍ മുംബൈക്കാര്‍ തിരിച്ചടിച്ചു. 77 ാം മിനിറ്റില്‍ ബെല്‍വന്ത് സിംഗാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയം തകര്‍ത്തത്. എവര്‍ട്ടണ്‍ സാന്റോസിന്റെ ക്രോസിനു കാല്‍വയ്‌ക്കുന്ന ചുമതലമാത്രമാണ് ബെല്‍വന്തിനുണ്ടായിരുന്നത്.

കളിയുടെ 85 ാം മിനിറ്റില്‍ അവസാനത്തെ ദുരന്തവും കേരളത്തെ തേടിയെത്തി. ബോക്‌സില്‍ അനാവശ്യമായി മറിഞ്ഞുവീണ് ഫൗളിന് അപ്പീല്‍ ചെയ്ത വിനീതിന് മഞ്ഞക്കാര്‍ഡ്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മഞ്ഞക്കാര്‍ഡ് സമ്പാദിച്ച വിനീതിന് രണ്ടാം മഞ്ഞ പുറത്തേക്കുള്ള വഴിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.