ചാലക്കുടി : കൊച്ചി ജലമെട്രോ വൈറ്റിലയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ ഫെറി ടെര്‍മിനലിനു വേണ്ടി നടത്തിയ ആര്‍ക്കിട്ടെക്ച്ചര്‍ ഡിസൈന്‍ മത്സരത്തില്‍ ഒന്നാം സമ്മാനമായ 50,000 രൂപയും പ്രശസ്തിപത്രവും ചാലക്കുടിയില്‍ നിന്നുള്ള യുവ ആര്‍ക്കിട്ടെക്റ്റായ രാജീവ് ബാബു കരസ്ഥമാക്കി.
കൊച്ചി മെട്രോ നടത്തിയ ഈ മത്സരത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള 33 വൈവിദ്ധ്യമാര്‍ന്ന രൂപകല്‍പ്പനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ഡിസൈന്‍ കണ്ടെത്തിയത്.
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ നിന്നും ആര്‍ക്കിട്ടെക്ച്ചറില്‍ ബിരുദം നേടിയ രാജിവ് ബാബു ഇപ്പോള്‍ ചെന്നൈയില്‍ ജുനിയര്‍ ആര്‍ക്കിട്ടെക്റ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: