കോതനല്ലൂര്‍: വീടിനു സമീപത്തുളള കുളത്തില്‍ വളര്‍ത്തിയ വളര്‍ത്തുമത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി പരാതി.ചാമക്കാല ചിറത്തലയ്‌ക്കല്‍ രഞ്ജിത്തിന്റെ കുളത്തിലെ മത്സ്യങ്ങളാണ് ചത്തു പൊങ്ങിയത്.വെളളിയാഴ്ച രാവിലെ 10 മണിക്കാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.വ്യാഴാഴ്ച വൈകിട്ട് 6ന് മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുത്തിരുന്നതായി രഞ്ജിത്ത് പറഞ്ഞു.ആയിരകണക്കിന് മത്സ്യങ്ങളുളള കുളത്തില്‍ രണ്ടുമാസത്തിന് ശേഷം വിളവെടുപ്പ് നടത്തുവാനിരിക്കെയാണ് സംഭവം.കുളത്തിലെ വെളളവും മത്സ്യത്തെയും മ്യഗാശുപത്രിയിലെ ലാബേട്ടറിയിലെത്തിച്ചു പരിശോധിച്ചു.എന്നാല്‍ അസ്വാഭവീകമായയെന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്.രാത്രിയില്‍ മത്സ്യങ്ങള്‍ തീറ്റയില്‍ വിഷകലര്‍ത്തി നല്‍കിയതായി സംശയിക്കുന്നതായി രഞ്ജിത്ത് പറഞ്ഞു.കുമരകത്തെ ഫീഷറീസ് വകുപ്പിന്റെ കിഴീലുളള ലാബില്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നാണ് അധിക്യതര്‍ അറിയിച്ചു.കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
















