കടുത്തുരുത്തി: റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനുളള ഒരുക്കങ്ങള്‍ ആവസാനഘട്ടത്തിലെത്തിയതായി സംഘാടക സമിതി അറിയിച്ചു. കടുത്തുരുത്തിയില്‍ 4 മുതല്‍ 7 വരെയാണ് കലോത്സവം. 18 വേദികളിലായി 13 സബ്ബ്ജില്ലകളിലെ 7500 കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 4ന് രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ. അരവിന്ദാക്ഷന്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.. തുടര്‍ന്ന് വലിയപളളി ഹാളില്‍ മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷനാകും.
















