പീരുമേട്: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം-തേനി ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം ഭാഗികമായി മുടങ്ങി. ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ നെല്ലിമലയിലാണ് വെള്ളം കയറിയത്.
ഇതോടെ അന്യസംസ്ഥാനത്ത് നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ വലഞ്ഞു. ഇന്നലെ രാവിലെ മുതല്‍ ഗതാഗതം പുനരാരംഭിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച് ഏഴോളം വാഹനങ്ങളില്‍ വെള്ളം കയറി. വണ്ടി കേടായതോടെ തീര്‍ത്ഥാടകരെ പകരം വാഹനങ്ങളിലാണ് യാത്ര തുടര്‍ന്നത്. നിരവധി പേര്‍ ഇതുമൂലം മണിക്കൂറുകളോളം വലഞ്ഞു. വര്‍ഷോപ്പുകളില്‍ ബസുകള്‍ അടക്കമുള്ളവ നന്നാക്കുന്നതിന് വന്ന കാലതാമസവും വിനയായി. ഇപ്പോഴും ഇവിടെ തുടരുന്നത് നിരവധി പേരാണ്
















