കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷിദിനാഘോഷം ഇന്നുമുതല്‍ നാല് വരെ വിവിധ പരിപാടികളോടെ കണ്ണൂരില്‍ നടക്കും. പരിപാടികളുടെ ഉദ്ഘാടനം 3 ന് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. കലാമത്സരങ്ങള്‍ ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. 4 ന് രാവിലെ 9 മണിക്ക് കായിക മത്സരങ്ങള്‍ പൊലിസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ശിവവിക്രം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.ടി.റംല അധ്യക്ഷത വഹിക്കും.
















