കൊച്ചി: ഡിസംബര്‍ 3ലെ ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള ഡിസംബര്‍ 1, 2, 3 തീയതികളില്‍ തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ അഖിലകേരള ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 10 ക്രിക്കറ്റ് ക്ലബ്ബുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. 1ന് രാവിലെ 8.30ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും.
















