ലണ്ടന്‍: തന്റെ പ്രതാപകാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്ക് കനത്ത മറുപടിയുമായി ഇംഗ്ലീഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെ പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ ഹാട്രിക്ക് നേടിയ റൂണി ഒരു വണ്ടര്‍ ഗോളിനും അവകാശിയായി. സ്വന്തം പകുതിയില്‍ നിന്ന് റൂണി പായിച്ച ലോങ്‌റേഞ്ചര്‍ വലയിലെത്തിച്ചാണ് റൂണി അത്ഭുത ഗോളിന് അവകാശിയായത്. കളിയുടെ 66-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍.
എവര്‍ട്ടണ്‍ ബോക്‌സില്‍നിന്നും ഉയര്‍ന്നുവന്ന പന്ത് മൈതാന മധ്യത്തില്‍നിന്നും സ്വീകരിച്ച് കുതിച്ച ലെവിനെ തടയാന്‍ ബോക്‌സിനു പുറത്തേക്ക് പാഞ്ഞെത്തിയ ജോ ഹാര്‍ട്ട് പന്ത് അടിച്ചകറ്റി. എന്നാല്‍ ഹാര്‍ട്ട് ക്ലിയര്‍ ചെയ്ത പന്ത് കിട്ടിയത് കൃത്യം സ്വന്തം പകുതിയില്‍ നില്‍ക്കുകയായിരുന്ന റൂണിയുടെ കാലില്‍. ബോക്‌സിനു പുറത്തുനിന്നും ഗോള്‍ ലൈനിലേക്ക് ഹാര്‍ട്ട് ഓടിയെത്തും മുമ്പ് റൂണിയുടെ ലോങ്‌റേഞ്ച് ഷോട്ട്. രണ്ട് എവര്‍ട്ടണ്‍ താരങ്ങളുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയില്‍. ഈ ഗോളോടെ റൂണി ഹാട്രിക്ക് തികയ്‌ക്കുകയും ചെയ്തു. ആദ്യ പകുതിയിലെ 18-ാം മിനിറ്റില്‍ റൂണി അക്കൗണ്ട് ഓപ്പണ്‍ ചെയ്തു.
പെനാല്‍റ്റിയില്‍നിന്നായിരുന്നു ഗോള്‍. കാള്‍വര്‍ട്ട് ലെവിനെ ബോക്‌സില്‍ വെസ്റ്റ്ഹാം ഗോളി ജോ ഹാര്‍ട്ട് ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. പെനാല്‍റ്റിയെടുത്ത റൂണിയുടെ ഷോട്ട് ജോ ഹാര്‍ട്ട് തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് പന്ത് തലക്കൊപ്പം. ഇത്തവണ റൂണിക്ക് തെറ്റിയില്ല. ആളില്ലാ വലയിലേക്ക് പന്ത് തലകൊണ്ട് കുത്തി വലയിലെത്തിച്ചു. തലപ്പാകത്തിനു മടങ്ങിയെത്തിയ പന്തിനെ റൂണി തലകൊണ്ടുകുത്തി വലയിലാക്കി.
















