കൊട്ടാരക്കര: പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ പൊരിക്കല്‍ ചന്തയിലെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അഴിമതി അന്ന്വേഷിക്കുക, ശൗചാലയം ജനങ്ങള്‍ക്കു തുറന്നു കൊടുക്കുക, ജല ലഭ്യത ഉറപ്പു വരുത്തുക, വൈദ്യുതികരണം ഉറപ്പു വരുത്തുക, മാലിന്യ പ്ലാന്റ് സ്ഥാപിക്കുക, സ്വകാര്യ വ്യക്തികളുടെ പെട്ടിക്കടകള്‍ എടുത്തു മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പവിത്രേശ്വരം ഗ്രാമ പഞ്ചായത്തു സെക്രട്ടറിയെ ഉപരോധിച്ചു. സന്തോഷ് ചിറ്റേടം, മധു വട്ടവിള, ജയചന്ദ്ര ബാബു, സുജൂ എസ്എന്‍ പുരം, സുരേഷ് ഇടവട്ടം, ഓമനശീലന്‍, രാധാകൃഷ്ണ പിള്ള, അനില്‍, ഗോപാലകൃഷ്ണപിള്ള, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
















