മഡ്ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. മഡ്ഗാവിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന പോരട്ടത്തില്‍ ബെംഗളൂരു എഫ്‌സി ആതിഥേയായ ഗോവ എഫ്‌സിയെ നേരിടും. രാത്രി എട്ടിന് കിക്കോഫ്.
തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ 2-0ന് തകര്‍ത്ത അവര്‍ രണ്ടാം കളിയില്‍ ദല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചു. രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായി ബെംഗളൂരു മുന്നിലാണ്. അതേസമയം ചെന്നൈയിന്‍ എഫ്‌സിയെ 3-2ന് തോല്‍പ്പിച്ച് തുടങ്ങിയ ഗോവക്ക് രണ്ടാം കളിയില്‍ അടിതെറ്റി. മുംബൈ സിറ്റിയോട് 2-1ന് തോറ്റു. കഴിഞ്ഞ ആഴ്ച നേരിട്ട ഈ തോല്‍വിയില്‍ നിന്നും ഗോവക്കു തിരിച്ചുവരവ്—നടത്താന്‍ ബെംഗളുരു എഫ്‌സിക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ മൂന്ന് പോയിന്റുമായി നാലാമതാണ് ഗോവ.
ഈ സീസണിലെ ഏറ്റവും മികച്ച ടീമുമായാണ് ബെംഗളൂരു ഇറങ്ങുന്നത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ നായകത്വത്തില്‍ എത്തുന്ന ടീമിലെ സൂപ്പര്‍താരങ്ങള്‍ വെനസ്വേലയുടെ മികു, ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടാലു എന്നിവരാണ്. ദല്‍ഹിക്കെതിരായ കളിയില്‍ രണ്ട് ഗോളുകളുമായി പാര്‍ട്ടാലുവും ഒരെണ്ണം നേടി മികവും കളം നിറഞ്ഞു. നാലാം ഗോള്‍ ഇന്ത്യന്‍ താരം ലെനി റോഡ്രിഗസിന്റെ വകയായിരുന്നു. 4-3-3 ശൈലിയില്‍ കൡക്കാനിറങ്ങുന്ന ബെംഗളൂരു ഇന്നും അതേ രീതിയായിരിക്കും തുടരുന്നത്. 4-4-1-1 രീതിയിലായിരിക്കും ഗോവ ഇന്ന് സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത്. മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരത നിലനിര്‍ത്താന്‍ അവക്കാവുന്നില്ല. ചെന്നൈയിനെതിരെ കളിച്ചതിന്റെ നിഴല്‍ മാത്രമായിരുന്നു മുംബൈയ്‌ക്കെതിരായ കളിയില്‍.
അതേസമയം ഈ സീസണില്‍ ഐഎസ്എല്ലില്‍ കളിക്കുന്ന ടീമുകളില്‍ എറ്റവും കരുത്തരായ ടീമാണ്—ബെംഗളുരുവെന്ന്—മുന്‍ ബാഴ്‌സലോണ പരിശീലകന്‍ കൂടിയായ ഗോവ കോച്ച് ലോബേറോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം തന്റെ ടീമിനെ ഏറ്റവും മികച്ച നിലയില്‍ തന്നെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗോവയെ എഴുതിതള്ളാന്‍ ബെംഗളൂരു കോച്ചും തയ്യാറല്ല. അവര്‍ മികച്ച ടീമാണെന്നും വാശിയേറിയ മത്സരമായിരിക്കും ഇന്നത്തേതെന്നും ബെംഗളൂരു കോച്ച് ആല്‍ബര്‍ട്ട്—റോക്ക പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ തോല്‍വി ഒഴിവാക്കിയാല്‍ എഫ്‌സി ഗോവയും ഇത്തവണ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. പ്ലേ ഓഫില്‍ കളിക്കാന്‍ ഗോവ അര്‍ഹത നേടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
















