Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രഹസ്യരേഖകളുടെ ചുരുളഴിച്ച് പുരാരേഖ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:14 am IST
inThiruvananthapuram

തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള താളിയോല ഗന്ഥങ്ങളും രാജക്കന്മാരുടെ ഉത്തരവുകളും 1888 ലെ മലയാള പാഠപുസ്തകവുമെല്ലാം കോര്‍ത്തിണക്കിയ പുരാരേഖ പ്രദര്‍ശനം കാണാന്‍ ചരിത്രാന്വേഷികളുടെ തിരക്ക്. ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ശ്രീപദ്മനമാഭസ്വാമി ക്ഷേത്രത്തിലെ മതിലകം രേഖകള്‍ മുതല്‍ റവന്യൂവകുപ്പിന്റെ കയ്യില്‍പോലുമില്ലാത്ത ഭൂമി സെറ്റില്‍മെന്റ് വരെ വടക്കേകോട്ടയിലുള്ള സംസ്ഥാന ആര്‍ക്കൈവ്‌സ് ഓഫീസിലെ പ്രദര്‍ശനത്തില്‍ ഉണ്ട്. ലോകപൈതൃക വാരാഘോഷത്തിന്റെ ഭാഗമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

14-ാം നൂറ്റാണ്ടുമുതലുള്ള മതിലകം രേഖകളാണ് പ്രദര്‍ശനത്തിന്റെ മുഖ്യആകര്‍ഷണം. താളിയോലകള്‍ ചുരുട്ടി വലിയ കെട്ടുകളാക്കി വച്ചിരിക്കുന്ന 3000ല്‍ അധികം ‘ചുരുണ’കളില്‍ 2800 ഉം മതിലകം രേഖകളാണ്. 1750 ല്‍ (കൊല്ലവര്‍ഷം 925) തിരുവിതാംകൂര്‍ രാജകുടുംബം ശ്രീപദ്മനമാഭന് സ്വത്തുക്കള്‍ സമര്‍പ്പിച്ച് നല്‍കിയ ‘തൃപ്പടിദാനം’ താളിയോല അതേ പ്രൗഢിയില്‍ സൂക്ഷിച്ചിരിക്കുന്നു. താളിയോലയില്‍ എഴുതിയ രാമായണം കിളിപ്പാട്ട്, ആയുര്‍വേദ ചികിത്സാഗ്രന്ഥങ്ങള്‍, പണ്ടുകാലത്ത് എഴുതാനുപയോഗിച്ചിരുന്ന നാരായം എന്നിവയും ശ്രദ്ധേയമാണ്.

രാജാക്കന്മാര്‍ നടത്തിയ ആക്രമണങ്ങള്‍, ദത്ത് എടുക്കല്‍ രേഖകള്‍, കൃഷി സംബന്ധിച്ച കണക്കുകള്‍, ആഭ്യന്തര വിഷയങ്ങള്‍ തുടങ്ങി അന്നത്തെ സാമൂഹ്യപശ്ചാത്തലം ഒക്കെ മനസിലാക്കാം. 1862 മുതല്‍ 1902 വരെ ഉണ്ടാക്കിയ 137 പേജുകളുള്ള ‘പെരിയാര്‍ കരാര്‍’ പ്രദര്‍ശനത്തിലുണ്ട്. ഭൂമി സംബന്ധമായ റവന്യൂവകുപ്പിന്റെ അത്താണിയായ സെറ്റില്‍മെന്റ് രേഖ ഇവിടെ മാത്രമാണുള്ളത്. 1881 ല്‍ ഗാര്‍ത്തുവേറ്റ് സായിപ്പ് തയ്യാറാക്കിയ ആറാം ഫോമിലെ മലയാളം പാഠപുസ്തകം അന്നത്തെ അധ്യാപന-പഠനശൈലി വ്യക്തമാക്കുന്നു. മലയാളനാടകം ‘മണ്ണാങ്കട്ട’, അഭിജ്ഞാന ശാകുന്തളം, 1888ല്‍ തയ്യാറാക്കിയ മലയാളം വ്യാകരണം, സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയെക്കുറിച്ച് അച്ചടിച്ച കവിതകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്. 1937 ല്‍ എന്‍. വെങ്കിട്ടരാമന്‍ തയ്യാറാക്കിയ ‘ഭൂഗോള ശാസ്ത്രം’ പുസ്തകത്തില്‍ ഇന്ത്യന്‍ മാഹസമുദ്രത്തെ ‘ഹിന്ദു മഹാസമുദ്ര’മെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇവിടെ എത്തിയാല്‍ മനസിലാകും.

ഇന്ന് ഇംഗ്ലീഷ് ഭാഷയില്‍ മലയാളത്തിലെ സന്ദേശങ്ങള്‍ അയയ്‌ക്കുന്നപോലെ, തമിഴ് അക്ഷരങ്ങള്‍ കൊണ്ടാണ് മലയാള ആശയം താളിയോലകളില്‍ എഴുതിയിരിക്കുന്നത്. വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ പഴയകാല ലിപികളില്‍ എഴുതിയിട്ടുള്ളവയില്‍ സംസ്‌കൃതവും ഉണ്ട്. അവ വായിച്ച് വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒപ്പം ഉണ്ടാകും. പ്രദര്‍ശനം ഡിസംബര്‍ ഒന്നിന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍
Kerala

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

Kerala

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.