കുറവിലങ്ങാട്: എന്‍സിസി ദിനാഘോഷത്തോട് അനുബന്ധിച്ച് ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റ്, കോളേജ് പ്രന്‍സിപ്പള്‍ ഡോ. ഫിലിപ്പ് ജോണിന്റെയും, എന്‍സിസി ഓഫീസര്‍ ലഫ്. സതീഷ് തോമസിന്റെയും നേതൃത്വത്തില്‍ കുറവിലങ്ങാട് ബാലികാഭവനും, മാഞ്ഞൂര്‍ മരിയന്‍ സൈന്യവും 17, 5 തീയതികളില്‍ നൂറോളം എന്‍സിസി കേഡറ്റുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടി കലാപരിപാടികള്‍ അവതരിപ്പിക്കുകയും, അവരോടൊപ്പം സമയം ചിലവഴിച്ച് അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും അവര്‍ക്കുള്ള ഉച്ചഭക്ഷണം നല്‍കുകയും ചെയ്തു. ഇതോടൊപ്പം പ്രകൃതി സംരക്ഷണാര്‍ഥം കോളേജ് പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു. ദേവമാതാ കോളേജ് എന്‍സിസി യൂണിറ്റ്, പാലാ ബ്ലഡ് ഫോറം, കുറവിലങ്ങാട് റോട്ടറി ക്ലബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ബോധവത്കരണ സെമിനാറും, രക്തദാനവും ദേവമാതാ കോളേജില്‍ വച്ച് ഇന്ന് നടത്തപ്പെടുന്നതാണ്.
















