വൈക്കം: ടൗണ്‍ സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ മഹാദേവക്ഷേത്രത്തിലേക്ക് കലവാഴപ്പുറപ്പാടും താലപ്പെലിയുംനടത്തും. ഇന്ന് വൈകുന്നേരം 4ന് വടക്കേനട നാഗമ്പൂഴിമന കൊച്ചുഭഗവതി ക്ഷേത്രത്തില്‍ നിന്ന് പൂത്താലമേന്തിയ വനിതകള്‍ ബാലികമാര്‍ വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കുലവാഴപ്പുറപ്പാട് നടക്കും. മഹാദേവ ക്ഷേത്രത്തിലെത്തി ദീപാരാധനയ്‌ക്ക് ശേഷം കുലവാഴകളും,കരിക്കിന്‍കുലകളും താലവും ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.തുടര്‍ന്ന് കുലവാഴകളും,കരിക്കിന്‍ കുലകളും കൊണ്ട് ക്ഷേത്രം അലങ്കരിക്കും.ഒന്നും,രണ്ടും ഉത്സവദിവസങ്ങളിലെ അഹസ്സും,പ്രാതലും എന്‍എസ്എസ് വകയാണ്.
















