നാഗ്പ്പൂര്‍: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് വിശ്രമം അനുവദിച്ചേക്കും. ശ്രീലങ്കന്‍ പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുളള ടീമിനെയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമനെയും ഇന്ന് പ്രഖ്യാപിച്ചേക്കും.
തുടര്‍ച്ചയായ മത്സരങ്ങള്‍ പ്രകടനത്തെ ബാധിക്കുമെന്ന കോഹ്‌ലിയുടെ വാദം പരിഗണിച്ച് ദല്‍ഹിയിലെ മൂന്നാം ടെസ്റ്റില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ കളിക്കാരെ ഉള്‍പ്പെടുത്തിയേക്കും. പേസ് നിരയെ ശക്തമാക്കാന്‍ തീരുമാനിച്ചാല്‍ ഏകദിനത്തില്‍ കളിമിടുക്ക് കാട്ടുന്ന ജസ്പ്രീത് ബുംറയ്‌ക്ക് മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ , ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പംം ടീമില്‍ അവസരം ലഭിക്കും.
ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സി പിച്ചുകള്‍ ചൈനാമന്‍ ബൗ്‌ളര്‍ കുല്‍ദീപ് യാദവിന് അനുകൂലമായതിനാല്‍ ബുംറയെ തഴഞ്ഞ് കുല്‍ദീപിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ്് ജനുവരി അഞ്ചിന് ആരംഭിക്കും.
















