ഇരിട്ടി: ആനപ്പന്തി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫ് നിലനിര്‍ത്തി. കനത്ത സുരക്ഷാ സന്നാഹത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റപ്പെട്ട അക്രമവും അരങ്ങേറി.അങ്ങാടിക്കടവ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ വോട്ടുചെയ്യാന്‍ വാഹനങ്ങളില്‍ എത്തിയ നിരവിധിപേരെ തടഞ്ഞുനിര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് കിറിയെറിഞ്ഞത് അല്പനേരം സംഘര്‍ഷത്തിനിടയായെങ്കിലും പോലീസ് ഇടപെട്ട് അക്രമികളെ പിന്തരിപ്പിച്ചു. ഇതിനിടയില്‍ വോട്ടുചെയ്യാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വില്‍സസണ്‍ പ്ലാത്തോട്ടത്തില്‍ , കച്ചേരിപ്പറമ്പിലെ കുറുപ്പന്‍ പറമ്പില്‍ വില്‍സണ്‍ എന്നിവരുടെ ജിപ്പിന്റെ ഗ്ലാസ്സുകള്‍ എറിഞ്ഞു തകര്‍ത്തു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പേരാവൂര്‍, ഇരിട്ടി സി.ഐമാരും ആറളം, മുഴക്കുന്ന്, കരിക്കോട്ടക്കരി, ഉളിക്കല്‍ എസ്‌ഐമാരുടെയും നേതൃത്വത്തില്‍ നൂറുകാണക്കിന് പോലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്നു. യുഡിഎഫ് പാനലില്‍ മത്സരിച്ച ജെയ്‌സണ്‍ കാരക്കാട്ട്, ജെയ്‌സണ്‍ തോമസ്, ജോബിഷ് നരിമറ്റത്തില്‍, ജോണികാവുങ്കല്‍, പി.കെ.തോമസ്, ബെന്നിപുതിയാംപുറം, ജെയ്‌സ് മാത്യു തറപ്പേല്‍, എല്‍സമ്മ ജോസ് എടാട്ട്, എലമ്മജോസ് കാഞ്ഞമല, റെജിമാത്യു പുളിക്കക്കുന്നേല്‍ സുധാകരന്‍ തെങ്ങുംതറ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
















