മട്ടന്നൂര്‍: അര്‍ബ്ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവും സിപിഎമ്മും ഉള്‍കൊള്ളുന്ന മുന്നണി വിജയിച്ചു. പോലിസിന്റെയും സഹകരണ വകുപ്പ് ഉേദ്യാസ്ഥരുടെയും ഒത്താശയോടു കൂടി വ്യാപകമായി കള്ളവോട്ട് നടത്തിയെന്ന് ആരോപിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. നിലവില്‍ ബാങ്കിന്റെ ഭരണം സിഎംപി (ജോണ്‍) വിഭാഗത്തിന്റെ കൈലായിരുന്നു. സിപിഎമ്മിന്റെ സഹായത്തോടെയാണ് തിരഞ്ഞെടുപ്പില്‍ സിഎംപി (അരവിന്ദാക്ഷന്‍) വിഭാഗം വിജയിച്ചത്. രാവിലെ 5 മണിയോടെ പോളിംഗ് ബൂത്തായ ലയണ്‍സ് ക്ലബ്ബ് പരിസരത്ത് നുറുക്കണക്കിന് പേര്‍ എത്തിയിരുന്നു. വോട്ടിംഗ് സമയമായ രാവിലെ 10 മണിയോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബുത്ത് പരിസരത്ത് എത്തിയപ്പോള്‍വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതായി അറിക്കുകയായിരുന്നു. പിന്നീട് യുഡിഎഫിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച നടത്തി.ഉച്ചയ്‌ക്ക് 2 മണിയോടെ വിജയികളെ പ്രഖ്യാപിച്ചു.പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സി.വി.ശശീന്ദ്രനെയും വൈസ് പ്രസിഡണ്ടായി ഖാദര്‍ മണക്കായിയെയും തിരഞ്ഞെടുത്തു.
















