ചാലക്കുടി: റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് ചാലക്കുടിയില്‍ തുടക്കമാകും. രാവിലെ ഒമ്പതിന് ഡിഡിഇ കെ. സുമതി പതാക ഉയര്‍ത്തും. ആദ്യ ദിനത്തില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. കലോത്സവത്തിന്റെ ഊട്ടുപുരയുടെ പാലു കാച്ചല് മന്ത്രി വി.എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. നഗരസഭ അധ്യക്ഷ ഉഷ പരമേശ്വരന്, വില്‍സണ്‍ പാണാട്ടു പറമ്പില്‍, ഭക്ഷണ കമ്മിറ്റി ചെയര്മാന് പി.എം ശ്രീധരന്, പി.വി ഉണ്ണിക്കൃഷ്ണന്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.സുമതി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: