കോട്ടയം: ഭൂമി വിഷയത്തില്‍ സിപിഐയെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷണന്‍. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ കേരള റവന്യൂ ഡിപ്പാര്‍ട്ടമെന്റ്‌സ്റ്റാഫ്അസോസിയേഷന്‍ സംസ്ഥാന സമ്മേളന ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഭൂപരിഷ്‌കരണത്തിന്റെ കാലിക പ്രസകതി’ എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദിവാസി ഭൂമി കൈയേറാന്‍ പാടില്ലെന്ന കേരള നിയമസഭ പാസാക്കിയ നിയമം നിലനില്‍ക്കുമ്പോള്‍ കൊട്ടാക്കാമ്പൂരിലെ ഭൂമി കൈയേറ്റം റദ്ദ് ചെയ്യാന്‍ ജനകീയകോടതിക്ക് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂമിക്കുവേണ്ടി ആധിപത്യമുണ്ടാക്കുന്ന സ്വതന്ത്ര രാഷട്രീയക്കാര്‍ സമ്മര്‍ദ്ദത്തിന്റെ അടിസഥാനത്തില്‍ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റവന്യൂമന്ത്രിയായിരിക്കെ കൊട്ടാക്കാമ്പൂരിലെ രേഖപരിശോധിച്ചപ്പോള്‍ ആദിവാസികളില്‍നിന്ന് കൈമാറ്റം ചെയ്തതാണെന്ന് തനിക്ക് ബോധ്യമായിട്ടുണ്ട്. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്ന സാഹചര്യം സമ്മതിക്കരുതെന്ന് അദ്ദേഹം സര്‍ക്കാരിനോടും റവന്യൂ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. കൈയേറ്റക്കാര്‍ക്ക് കൂടുതല്‍ ശകതിയുള്ള കാലഘട്ടമാണ്. തര്‍ക്കം വന്ന സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്യുന്നത് ജനാധിപത്യത്തിലെ ആദ്യത്തെ കേട്ടുകേള്‍വിയാണ്. ഉന്നതലത്തില്‍ ഇരിക്കുന്ന ആളുകളുടെ സമീപനത്തില്‍ നിയന്ത്രണമുണ്ടാക്കുവാന്‍ സാമൂഹികശകതികള്‍ രൂപപ്പെടണം. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ എടുത്തതീരുമാനം മനസ്സുകൊണ്ട് പൂര്‍ണമായും അംഗീകരിക്കുന്നു.
എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ ഇത് അംഗീകരിക്കാന്‍ വിസമ്മതിക്കുന്നു. റവന്യൂ വകുപ്പിന്റെ അധികാരി മന്ത്രിയാണെന്ന് ഇവര്‍ ഓര്‍ക്കണം. റവന്യൂവകുപ്പില്‍ രണ്ട് അഭിപ്രായം പുറത്തുവന്നാല്‍ മേച്ചില്‍പുറത്ത് അഴിഞ്ഞാടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















