നാഗ്പൂര്‍: ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ചുറികള്‍ നേടുന്ന നായകനെന്ന അപൂര്‍വ റെക്കോര്‍ഡാണ് കോഹ്ലിക്ക് സ്വന്തം. മുൻ ഓസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് കോഹ്ലി തകർത്തത്.
നാഗ്പൂരില്‍ ശ്രീലങ്കയ്ക്കെതിരെ ഈ വര്‍ഷത്തെ പത്താമതും കരിയറിലെ 51-ാമതും സെഞ്ചുറിനേടിയതോടെയാണ് ഓസീസ് മുന്‍ നായകന് റിക്കി പോണ്ടിംഗിന്റെ 9 സെഞ്ചുറികളുടെ റെക്കോര്‍ഡ് കോഹ്ലി മാറ്റി കുറിച്ചത്. ആറ് ഏകദിന സെഞ്ചുറികളും നാല് ടെസ്റ്റ് സെഞ്ചുറികളുമാണ് ഈ വര്‍ഷം കോഹ്ലി സ്വന്തമാക്കിയത്.
















