അന്നമനട: മേലഡൂര് ഉണ്ണിമിശിഹ ദേവാലയത്തില്‍ മോഷണം. മൂന്ന് ഭണ്ഡാരങ്ങളില് നിന്നായി മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. കഴിഞ്ഞ രാത്രിയിലാണ് സംഭവം.
ദേവാലയത്തിന് അകത്തുള്ള പ്രധാന നേര്ച്ചപ്പെട്ടിയടക്കം താഴ് തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്. പള്ളിയുടെ എതിര്‍വശത്തുള്ള കപ്പേളയിലെ നേര്‍ച്ചപ്പെട്ടിയും കുത്തിതുറന്നിട്ടുണ്ട്. ഇവിടെ നിന്ന് മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ഒരു വെട്ടുകത്തി പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: