തൃശൂര്‍ : പൂങ്കുന്നം ചക്കാമുക്കില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പൂങ്കുന്നം ഭഗവത് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന വ്യവസായി ദീപകിന്റെ മകള്‍ ഒരുവയസുള്ള ജിനുവാണ് മുങ്ങിമരിച്ചത്.
കുട്ടി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് അമ്മയെ അന്വേഷിക്കുന്നതിനിടെ ബാത്ത് റൂമില്‍ നിറച്ച് വെച്ച വെള്ളത്തില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു.
കുട്ടിയെ ഉടന്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. വെസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: