മണ്ണുത്തി: മണ്ണുത്തി ആറാംകല്ലില്‍ റോഡ് സൈഡില്‍ അനധികൃത കശാപ്പ് നടത്തിയ 2 പേരെ പോലീസ് പിടികൂടി. ഉടമ മുല്ലക്കര പുതുവീട്ടില്‍ ജമാല്‍, പീച്ചി സ്വദേശി മണ്ടരിപ്പാറ ഷംസുദ്ദീന് എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ ഒന്നിന് ആറാംകല്ലിലെ ടയര്‍ പഞ്ചര്‍ കടയ്ക്ക് മുന്നില്‍ കശാപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. രതീഷ്, നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന എ.എസ്.ഐ ഷാജി, സി.പി.ഒ ജയഘോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഇറച്ചി ആരോഗ്യവിഭാഗത്തിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: