ഈ പുതിയകാലത്ത് ഇങ്ങനേയും ഒരു പ്രസിഡന്റ് ഉണ്ടാകുമോ. ഉണ്ടാകും, ഏകാധിപതിയും കമ്യൂണിസ്റ്റുകാരനുമായ പ്രസിഡന്റ്. കമ്യൂണിസ്റ്റുകാരന് അധികാരം കിട്ടിയാല്‍ ആകാശവും തുളച്ചുപോകുംവിധം പ്രാകൃതനായിക്കൊണ്ട് അയാള്‍ ഏകാധിപതിയാകും. ചൈനീസ് പ്രസിഡന്റ് ഷീ ചിങ് പിങ്ങ് നടപടികള്‍കൊണ്ട് ഇങ്ങനെയാണ്.
ജനവിരുദ്ധമായ ഉത്തരവുകള്‍കൊണ്ട് കുപ്രസിദ്ധനായ ഷീയുടെ പുതിയ ഉത്തരവ് ചൈനയില്‍ വരാനിരിക്കുന്ന കൊടും വിധിയുടെ ആപല്‍ക്കരമായ ആരംഭത്തെയാണ് കുറിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഷീയുടെ പുസ്തകം വായിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഷീ ചിങ് പിങ്ങ് എഴുതിയ ഷീ ചിങ് പിങ്ങ്-ദി ഗവേണന്‍സ് ഓഫ് ചൈന എന്ന പുസ്തകം വായിക്കാനാണ് കല്‍പ്പന. പ്രസിഡന്റിന്റെ ചിന്തകള്‍, യാത്രാക്കുറിപ്പുകള്‍, ഉപദേശങ്ങള്‍ എന്നിവയടങ്ങിയതാണ് പുസ്തകം. ഇതിന്റെ ഒന്നാം ഭാഗം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഭാഗമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ പുസ്തകം 21 ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞിടെ തലതിരിഞ്ഞ പരിഷ്‌ക്കാരം നടത്തി ചൈനീസ് സര്‍ക്കാര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. ചൈനയില്‍ ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഗ്രാമത്തിലാണ് സര്‍ക്കാര്‍ പുത്തന്‍ പരിഷ്‌ക്കാരം നടത്തിയിരിക്കുന്നത്. വീടുകളില്‍നിന്നും ക്രിസ്തുവിന്റെ ചിത്രങ്ങള്‍ മാറ്റി പകരം ഷീയുടെ ചിത്രങ്ങള്‍ വച്ചാണ് ജനത്തെ പുതിയ കമ്യൂണിസ്റ്റു കൂദാശ നടത്തിയിരിക്കുന്നത്. ദാരിദ്യവും കഷ്ടപ്പാടും മാറ്റുന്നത് കര്‍ത്താവല്ല പ്രസിഡന്റ് ഷീ ചിങ് പിങ്ങാണെന്ന് ഓര്‍മിപ്പിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. എതിര്‍ത്താല്‍ എന്തു സംഭവിക്കുമെന്ന് ജനത്തിനറിയാം. അതുകൊണ്ട് കര്‍ത്താനിനു പകരം ഷീയോടാണ് ആ ഗ്രാമത്തിലെ ജനങ്ങള്‍ പ്രാര്‍ഥിക്കുക.
ഇതൊക്കെ വായിക്കുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇങ്ങ് കൊച്ചു കേരളത്തിലെ കണ്ണൂരില്‍ പി.ജയരാജന്‍ സഖാവിന്റെ മഹത്വവല്‍ക്കരണവും ചിലരെങ്കിലും ഓര്‍ത്തേക്കാം. അവിടെ ആല്‍ബം ,ഫ്‌ളക്‌സ് ബോര്‍ഡ്, ടെലിഫിലിം, മറ്റു കലാപരിപാടികളിലൂടെയാണല്ലോ ജയരാജനെ വിഗ്രഹമാക്കിക്കൊണ്ടിരിക്കുന്നത്. ഈ പുസ്തകവിശേഷവും മറ്റും ജയരാജനും അറിഞ്ഞിട്ടുണ്ടാകും . ഇനി ആ വഴിയില്‍ സഖാവും വല്ല പുസ്തകവും എഴുതി അച്ചടിച്ച് പാര്‍ട്ടിക്കാര്‍ക്കു വായിക്കാന്‍ കൊടുത്താല്‍ എന്തുചെയ്യുമെന്ന് സിപിഎം ആശങ്കിക്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: