റോം: ബ്രസീല്‍ സ്‌ട്രൈക്കര്‍ റോബിഞ്ഞോയ്‌ക്ക് ബലാല്‍സംഗക്കേസില്‍ ഒമ്പതു വര്‍ഷം തടവ്. മുന്‍ എസി മിലാന്‍ താരമായ റോബീഞ്ഞോയ ഇറ്റാലിയന്‍ കോടതിയാണ് ശിക്ഷിച്ചത്.
2013 ല്‍ അല്‍ബേനിയന്‍ യുവതി കൂട്ടബലാല്‍സംഗത്തിനിരയായ കേസില്‍ റോബിഞ്ഞോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കുള്ള ശിക്ഷ അറിവായിട്ടില്ല.
എസി മിലാന്‍ താരമായിരിക്കെ 2013 ജനുവരിയിലാണ് റോബീഞ്ഞോയും മറ്റ് പ്രതികളും യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തത്്.താന്‍ നിരപരാധിയാണെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും റോബിഞ്ഞോ പറഞ്ഞു.
















